ഇംഫാല്‍: ത്രിദിന സന്ദര്‍ശനത്തിനായി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിലെത്തി.
വ്യവസായികള്‍, ആദിവാസി നേതാക്കള്‍, പൗരപ്രമുഖര്‍ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. 2023 മേയ് മാസത്തിൽ വംശീയസംഘര്‍ഷം തുടങ്ങിയശേഷം ആദ്യമായാണ് ആർഎസ്എസ് തലവൻ മണിപ്പുർ സന്ദർശിക്കുന്നത്.